യെ​മ​നി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം പ്ര​തി​ഷേ​ധ​ക്കാ​ര്‍ കൈ​യേ​റി

ഏദനില്‍ മആഷിഖ്​ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമാണ്​ പ്രക്ഷോഭകര്‍ കൈയേറിയത്
യെ​മ​നി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം പ്ര​തി​ഷേ​ധ​ക്കാ​ര്‍ കൈ​യേ​റി

സ​ന: യെ​മ​നി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം പ്ര​തി​ഷേ​ധ​ക്കാ​ര്‍ കൈ​യേ​റി. ഏദനില്‍ മആഷിഖ്​ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമാണ്​ പ്രക്ഷോഭകര്‍ കൈയേറിയത്​.

സേ​വ​ന​ങ്ങ​ളു​ടെ അ​ഭാ​വം, മോ​ശം ജീ​വി​ത​ സാ​ഹ​ച​ര്യ​ങ്ങ​ള്‍, പ്രാ​ദേ​ശി​ക ക​റ​ന്‍​സി​യു​ടെ മൂ​ല്യ​ത്ത​ക​ര്‍​ച്ച എ​ന്നി​വ​യ്ക്കെ​തി​രാ​യ ജ​ന​ങ്ങ​ളു​ടെ രോ​ഷ​ത്തി​നി​ട​യി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ മാ​ഷീ​ഖ് പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി​യ​ത്. അവശ്യ സേവനങ്ങളും ജീവിത സാഹചര്യങ്ങളും സാധാരണ നിലയിലേക്ക്​ എത്തിക്കണമെന്നാവശ്യപ്പെട്ട്​ നാട്ടുകാര്‍ ഏറെയായി സമരത്തിലാണ്​. യെമന്‍ നാണയം ആഗോള വിപണിയില്‍ കുത്തനെ ഇടിയുന്നത്​ ജീവിതം താറുമാറാക്കുന്നതായും പ്രക്ഷോഭകര്‍ പറയുന്നു.

ഒ​മ്ബ​തു മാ​സ​മാ​യി ശ​മ്ബ​ളം ല​ഭി​ക്കാ​ത്ത സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് പ്ര​ക​ട​ന​മാ​യി നീ​ങ്ങി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി മ​ഈ​ന്‍ അ​ബ്ദു​ല്‍ മ​ലി​ക് ഉ​ള്‍​പെ​ടെ ഭ​ര​ണ നേ​താ​ക്ക​ള്‍ കെ​ട്ടി​ട​ത്തി​ന​ക​ത്ത് കു​ടു​ങ്ങി​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ല്‍ നി​ന്നും പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ ഗാ​ര്‍​ഡു​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ടു. ഏ​ദ​ന്‍ പോ​ലീ​സ് ഡ​യ​റ​ക്ട​ര്‍ മേ​ജ​ര്‍ ജ​ന​റ​ല്‍ മു​ത്ത​ഹ​ര്‍ അ​ല്‍-​ഷു​യി​ബി​യു​മാ​യു​ള്ള ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​യ​ത്.

പ്രശ്​നം തണുപ്പിക്കാനും മധ്യസ്​ഥ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന്​ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com