ചൈനയിലെ വുഹാനില്‍ വിമാനത്താവളവും തുറന്നു; ജീവിതം സാധാരണ നിലയിലേക്ക്
world

ചൈനയിലെ വുഹാനില്‍ വിമാനത്താവളവും തുറന്നു; ജീവിതം സാധാരണ നിലയിലേക്ക്

ഘട്ടംഘട്ടമായി അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലുമാണ്​ അധികൃതര്‍

News Desk

News Desk

ബെയ്​ജിങ്​: കോവിഡ് 19 വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ കാര്യങ്ങള്‍ സാധാരണനിലയിലേക്ക്​ എത്തുന്നു​. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച്‌​ വുഹാനില്‍ ആഭ്യന്തര വ്യോമഗതാഗതം പഴയ നിലയിലായി. വുഹാന്‍ വിമാനത്താവളത്തില്‍ നിന്ന്​ 500 ആഭ്യന്തര വിമാന സര്‍വീസുകളിലായി 64,700 പേരാണ് വെള്ളിയാഴ്​ച​ യാത്ര ചെയ്​തത്​.

ഘട്ടംഘട്ടമായി അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലുമാണ്​ അധികൃതര്‍. ഇതിന്റെ ഭാഗമായി സോള്‍, സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ജക്കാര്‍ത്ത തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ്​ അധികൃതര്‍.

വുഹാനിലാണ്​ ലോകത്ത്​ കോവിഡ്​ പൊട്ടിപുറപ്പെട്ടത്​​. തുടര്‍ന്ന് കര്‍ശന ലോക്​ഡൗണ്‍ വുഹാനിൽ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഏപ്രിലിലാണ്​ ലോക്​ഡൗണ്‍ ഇളവുകള്‍ വുഹാനില്‍ പ്രഖ്യാപിച്ചത്​. അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ ലോക രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്.

Anweshanam
www.anweshanam.com