ഗുസ്തി താരം നവീദിനെ തൂക്കിലേറ്റി; പ്രതിഷേധം ശക്തം
world

ഗുസ്തി താരം നവീദിനെ തൂക്കിലേറ്റി; പ്രതിഷേധം ശക്തം

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെയാണ് ജലവിതരണ കമ്പനിയിലെ സുരക്ഷാജീവനക്കാരനായ ഹസന്‍ തുര്‍ക്ക്മാന്‍ കൊല്ലപ്പെട്ടത്.

News Desk

News Desk

ടെഹ്‌റാന്‍: സുരക്ഷാ ഗാര്‍ഡിനെ കുത്തിക്കൊന്ന കേസില്‍ ഗുസ്തി ചാംപ്യന്‍ നവീദ് അഫ്കാരി (27) യെ ഇറാനില്‍ തൂക്കിലേറ്റി. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെയാണ് ജലവിതരണ കമ്പനിയിലെ സുരക്ഷാജീവനക്കാരനായ ഹസന്‍ തുര്‍ക്ക്മാന്‍ കൊല്ലപ്പെട്ടത്. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍, കായികതാരങ്ങള്‍ എന്നിവര്‍ നവീദിന്റെ മോചനത്തിനായി ശബ്ദമുയര്‍ത്തിയിരുന്നു.

വധശിക്ഷ നടപ്പാക്കിയാല്‍ ഇറാനെ ലോക കായിക വേദിയില്‍നിന്നു വിലക്കണമെന്നു 85,000 കായികതാരങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെടുകയും ചെയ്തു. ഗ്രീക്കോ റോമന്‍ ഗുസ്തിയിലെ സൂപ്പര്‍താരമായിരുന്ന നവീദിനെ കുറ്റസമ്മതം നടത്താന്‍ പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നു. ഇതേ കേസില്‍ നവീദിന്റെ സഹോദരങ്ങളായ വഹീദ് 54 വര്‍ഷവും ഹബീബ് 27 വര്‍ഷവും തടവുശിക്ഷ അനുഭവിച്ചുവരികയാണ്.

ഇറാന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി പ്രതികരിച്ചു. ലോകത്തുള്ള ആയിരക്കണക്കിന് അത്ലറ്റുകളുടെ അപേക്ഷ ഇറാന്‍ തള്ളിയത് മനുഷ്യത്വരഹതിമാണെന്നും കമ്മിറ്റി അറിയിച്ചു. രഹസ്യമായി വധശിക്ഷ നടപ്പാക്കിയത് ഭീകരമായ അവസ്ഥലാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു.

Anweshanam
www.anweshanam.com