വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൻ വിപുലീകരിച്ചു

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൻ വിപുലീകരിച്ചു

ദുബായ്: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൻ വിവിധ പ്രൊവിൻസുകളെ ഏകോപിച്ച് വിപുലീകരിച്ചു. ഓൺലൈൻ യോഗം ഗ്ലോബൽ ചെയർമാൻ ഡോ.പി.എ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.ഷൈൻ ചന്ദ്രസേനൻ അധ്യക്ഷത വഹിച്ചു.

ദുബായ്, അജ്‌മാൻ, ഉമ്മുൽഖുവൈൻ പ്രൊവിൻസുകളുടെ ഭാരവാഹികൾക്ക് മിഡിൽ ഈസ്റ്റ് ചെയർമാൻ അബ്ദുൽ കലാം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളയും, വൈസ് പ്രസിഡന്റ് (അഡ്മിൻ) ജോൺ മത്തായിയും പ്രഭാഷണങ്ങൾ നടത്തി. വരും ദിവസങ്ങളിൽ മിഡിൽ ഈസ്റ്റ് റീജിയനിലെ മുഴുവൻ പ്രൊവിൻസുകളും രൂപീകരിക്കുമെന്ന് ഷൈൻ ചന്ദ്രസേനൻ വ്യക്തമാക്കി.

ഗ്ലോബൽ സെക്രട്ടറി ജനറൽ ഗ്രിഗറി മേടയിൽ, ട്രഷറർ തോമസ് അറമ്പൻകുടി, വൈസ് ചെയർ പഴ്‌സൺ ഡോ.വിജയലക്ഷ്മി, മിഡിൽ ഈസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണൻ തെരുവത്ത്, സെക്രട്ടറി ദീപു ജോൺ , അമേരിക്കൻ റീജൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, യൂറോപ്പ് റീജൻ ചെയർമാൻ ജോളി തടത്തിൽ, യൂറോപ്പ് റീജൻ പ്രസിഡന്റ് ജോളി എം പട്ടയത്തിൽ, ഡോ. ജെറോ വർഗീസ്, നൗഷാദ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

പ്രൊവിൻസുകളിൽ സ്ഥാനമേറ്റവർ: ദുബായ്: ശശി കുമാർ നായർ(ചെയർമാൻ), ഷുജ സോമൻ( പ്രസി), അബ്ദുൽ റഹ് മാൻ ഷാജി(ജന.സെക്ര), അബ്രഹാം മാത്യു(ട്രഷ). അജ്‌മാൻ : തോമസ് ഉമ്മൻ(ചെയർമാൻ), ചെറിയാൻ തോമസ് കീക്കാട് ( പ്രസി), ഡയസ് ഇടിക്കുള(ജന.സെക്ര), സയ്ദ് അബു ലത്തീഫ് (ട്രഷ). ഉമ്മുൽഖുവൈൻ: ഹരികൃഷ്ണൻ (ചെയർമാൻ) , പ്രദിപ് ജോൺ ( പ്രസി) ,ശങ്കർ നാരായണൻ(ജന.സെക്ര) ,രാജേഷ് പിള്ള (ട്രഷ).

No stories found.
Anweshanam അന്വേഷണം
www.anweshanam.com