എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരല്ലെന്ന്​ ലോകാരോഗ്യ സംഘടന

ഈ വൈറസിന്റെ ഉത്ഭവം അറിയണം. കാരണം ഭാവിയിൽ വീണ്ടും ഇത്​ പൊട്ടിപുറപ്പെടുന്നത്​ തടയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരല്ലെന്ന്​ ലോകാരോഗ്യ സംഘടന

കോവിഡ്​ 19ൽ നിന്ന്​ എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരല്ലെന്ന്​ ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ്​ അദാനോം ഗെബ്രിയേസസ്​. ലോകാരോഗ്യ സംഘടനയുടെ നിലപാട്​ വ്യക്തമാണെന്ന്​ നിങ്ങൾക്ക്​ ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വൈറസിന്റെ ഉത്ഭവം അറിയണം. കാരണം ഭാവിയിൽ വീണ്ടും ഇത്​ പൊട്ടിപുറപ്പെടുന്നത്​ തടയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്​റ്റംബറിന്​ ശേഷം ആഗോളതലത്തിൽ പുതുതായി റിപ്പോർട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളിൽ വ്യാഴാഴ്​ച ആദ്യമായി ഇടിവ്​ രേഖപ്പെടുത്തിയതായി പറഞ്ഞു. മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്ത്​ നടപ്പാക്കിയ ബുദ്ധിമു​ട്ടേറിയ നിയന്ത്രണങ്ങളുടെ ഫലമായി യൂറോപ്പിലെ കേസുകളുടെ എണ്ണത്തിൽ കുറവ്​ രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

'സന്തോഷിക്കാനുള്ള സമയം ഇനിയും ആയിട്ടില്ല. കാരണം ചില രാജ്യങ്ങളിലും സംസ്​കാരങ്ങളിലും അവധിക്കാലം വരാറായി. ഉത്സവ കാലങ്ങളിൽ ഇഷ്​ടപ്പെടുന്ന ആളുകളുമായി ഒരുമിച്ച്​ ജീവിക്കാൻ എല്ലാവരും ആഗ്രഹിക്കും. എന്നാൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം നിൽക്കുമ്പോൾ അവരെയും നിങ്ങളെയും അപകടത്തിലാക്കാൻ പാടില്ല' -അദാനോം വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com