ലോകത്ത് 5,07,19,481 കോവിഡ് ബാധിതര്‍;ആശങ്കയില്‍ ലോകരാജ്യങ്ങള്‍

രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അമ്പത്തേഴ് ലക്ഷം കടന്നു.
ലോകത്ത് 5,07,19,481 കോവിഡ് ബാധിതര്‍;ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,07,19,481 ആയി.12,61,676 പേരാണ് ഇതുവരെ മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അമ്പത്തേഴ് ലക്ഷം കടന്നു.

അമേരിക്കയില്‍ ഇതുവരെ 1,02,87,061 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,43,756 പേര്‍ മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിനാല് ലക്ഷം പിന്നിട്ടു.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 45,674 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.49 ശതമാനമാണ്.

ബ്രസീലില്‍ ഇതുവരെ അമ്പത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,62,397 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 50,64,344 ആയി ഉയര്‍ന്നു.

Related Stories

Anweshanam
www.anweshanam.com