കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനൊരുങ്ങി ദക്ഷിണാഫ്രിക്ക; ആദ്യഘട്ടത്തില്‍ 10 ലക്ഷം ഡോസ് വാങ്ങും

ഓക്‌സ്‌ഫോഡും ആസ്ട്രസെനകയും ചേര്‍ന്ന വികസിപ്പിക്കുന്ന പൂണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങുമെന്ന് ദക്ഷിണാഫ്രിക്ക
കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനൊരുങ്ങി ദക്ഷിണാഫ്രിക്ക; ആദ്യഘട്ടത്തില്‍ 10 ലക്ഷം ഡോസ് വാങ്ങും

ജോഹന്നാസ്ബര്‍ഗ്: ഓക്‌സ്‌ഫോഡും ആസ്ട്രസെനകയും ചേര്‍ന്ന വികസിപ്പിക്കുന്ന പൂണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങുമെന്ന് ദക്ഷിണാഫ്രിക്ക. 15 ലക്ഷം ഡോസ് വാങ്ങാനാണ് ദക്ഷിണാഫ്രിക്ക തീരുമാനിച്ചിരിക്കുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍ ഈ മാസം 10 ലക്ഷം ഡോസും ഫെബ്രുവരിയില്‍ അഞ്ചുലക്ഷം ഡോസ് വാക്‌സിനും വാങ്ങുമെന്ന് ആരോഗ്യമന്ത്രി സ്വെലിനി മഖൈസ് വ്യക്തമാക്കി.

രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായാണ് വാക്‌സിന്‍ വാങ്ങുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നേരിട്ട് ദക്ഷിണാഫ്രിക്കയുടെ ആരോഗ്യവകുപ്പ് വാക്‌സിന്‍ വാങ്ങുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com