ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്; തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉടന്‍ മടങ്ങിയെത്തും: ട്രംപ്

തന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്; തെരെഞ്ഞെടുപ്പ്
പ്രചാരണത്തിന് ഉടന്‍ മടങ്ങിയെത്തും: ട്രംപ്

വാഷിംഗ്ടണ്‍: തന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും, തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വൈകാതെ മടങ്ങിയെത്തുമെന്നും ട്രംപ് പറഞ്ഞു.ആശുപത്രിയില്‍ നിന്നുള്ള വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ട്രംപിന്റെ ആരോഗ്യനിലയില്‍ വൈറ്റ് ഹൗസ് നേരത്തെ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ ട്രംപ് സുഖം പ്രാപിച്ചുവരികയാണെന്നും, 24 മണിക്കൂറിനിടെ പനി ഉണ്ടായിട്ടില്ലെന്നും വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രി ഡോക്ടര്‍മാര്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ടിനാണ് ട്രംപിനും, ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവ് ആവുകയായിരുന്നു. ഉപദേശകയായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരും നിരീക്ഷണത്തിലായിരുന്നു.

Related Stories

Anweshanam
www.anweshanam.com