ആ​സ്ട്ര​സെ​ന​ക്ക കോ​വി​ഡ് വാ​ക്‌​സി​ന്‍ സു​ര​ക്ഷി​ത​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

വാ​ക്സി​ന്‍ കു​ത്തി​വ​യ്പ്പ് തു​ട​രാ​ന്‍ ശി​പാ​ര്‍​ശ ചെ​യ്യു​ന്ന​താ​യും ഡ​ബ്ല്യൂ​എ​ച്ച്‌ഒ വ്യ​ക്ത​മാ​ക്കി
ആ​സ്ട്ര​സെ​ന​ക്ക കോ​വി​ഡ് വാ​ക്‌​സി​ന്‍ സു​ര​ക്ഷി​ത​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

ജ​നീ​വ: ആ​സ്ട്ര​സെ​ന​ക്ക കോ​വി​ഡ് വാ​ക്‌​സി​ന്‍ സു​ര​ക്ഷി​ത​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച ചി​ല​രി​ല്‍ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ക്സി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ വി​ദ​ഗ്ധ സം​ഘം ഇ​പ്പോ​ഴും അ​വ​ലോ​ക​നം ചെ​യ്യു​ന്നു​ണ്ടെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന അ​റി​യി​ച്ചു.

വാ​ക്സി​ന്‍ കു​ത്തി​വ​യ്പ്പ് തു​ട​രാ​ന്‍ ശി​പാ​ര്‍​ശ ചെ​യ്യു​ന്ന​താ​യും ഡ​ബ്ല്യൂ​എ​ച്ച്‌ഒ വ്യ​ക്ത​മാ​ക്കി. ഡെ​ന്‍​മാ​ര്‍​ക്ക്, ഇ​റ്റ​ലി, ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ ആ​സ്ട്ര​സെ​ന​ക്ക കോ​വി​ഡ് വാ​ക്സി​ന്‍ കു​ത്തി​വ​യ്പ്പ് നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച ചി​ല​രി​ല്‍ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്നു എ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ക്സി​ന്‍ വി​ത​ര​ണം നി​ര്‍​ത്തി​യ​ത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com