ചികിത്സ പിഴവ് : യുവതിക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ആശുപത്രി അധികൃതര്‍ക്ക് വീഴ്‍ച പറ്റിയതായി നേരത്തെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു
ചികിത്സ പിഴവ് : യുവതിക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ബുദാബി: ചികിത്സാ പിഴവിന്റെ പേരില്‍ ആറ് ആഴ്ചയോളം ഐ.സി.യുവില്‍ കഴിയേണ്ടി വന്ന സ്‍ത്രീക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ യുഎഇ കോടതി വിധിച്ചു. കേസില്‍ നേരത്തെ കീഴ്‍കോടതി പുറപ്പെടുവിച്ച വിധി അബുദാബി അപ്പീല്‍ കോടതി ശരിവെയ്‍ക്കുകയായിരുന്നു.

ആശുപത്രി അധികൃതര്‍ക്ക് വീഴ്‍ച പറ്റിയതായി നേരത്തെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിച്ച സ്ത്രീയുടെ അവസ്ഥ പിന്നീട് വഷളാകുകയും, വൃക്കകൾ തകരായിലാകുകയുമായിരുന്നു

Related Stories

Anweshanam
www.anweshanam.com