കൊറോണ വൈറസ് വായുവിലൂടെ പടരും; ഗവേഷകരുടെ കണ്ടെത്തല്‍ ശരിവച്ച് ലോകാരോഗ്യ സംഘടന
world

കൊറോണ വൈറസ് വായുവിലൂടെ പടരും; ഗവേഷകരുടെ കണ്ടെത്തല്‍ ശരിവച്ച് ലോകാരോഗ്യ സംഘടന

32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാരുടെ സംഘ൦ ഇത് തെളിയിക്കുന്നതിനുള്ള രേഖകളും ലോകാരോഗ്യ സംഘടനയ്ക്കയച്ച കത്തില്‍ രേഖപ്പെടുത്തിയിരുന്നു.

By News Desk

Published on :

ജനീവ: കൊറോണ വൈറസിന് കാരണമായ സാര്‍സ് കോവ് 2 വൈറസ് വായുവിലൂടെ പടരുമെന്ന് ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് രോഗം വായുവിലൂടെ പടരുമെന്ന് ഗവേഷകര്‍ നേരത്തെ ലോകാരോഗ്യ സംഘടനയ്ക്ക് നിര്‍ദേശ൦ നല്‍കിയിരുന്നു. 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാരുടെ സംഘ൦ ഇത് തെളിയിക്കുന്നതിനുള്ള രേഖകളും ലോകാരോഗ്യ സംഘടനയ്ക്കയച്ച കത്തില്‍ രേഖപ്പെടുത്തിയിരുന്നു.

ഈ രേഖകലും പഠനങ്ങളും ലോകാരോഗ്യ സംഘടന അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് രോഗവ്യാപനം സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കും. ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥയായ മരിയാ വാന്‍ കെര്‍ക്കോവാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്.

ഗവേഷകര്‍ തെളിവുകള്‍ നല്‍കിയിട്ടും രോഗം വായുവില്‍ കൂടി പടരില്ല എന്ന് ഉറപ്പിച്ചു പറഞ്ഞ ലോകാരോഗ്യ സംഘടന ഇപ്പോള്‍ മലക്കം മറിയുന്നു എന്നതാണ് ശ്രദ്ധേയം. കോവിഡ് 19 ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമാണ് രോഗം പടരുന്നത് എന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നത്.

മൂക്കിലൂടെയും വായിലൂടെയും വരുന്ന സ്രവത്തിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പടരുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി കൈകള്‍ കഴുകുന്നതടക്കമുള്ള ശുചിത്വ മാര്‍ഗങ്ങളെപ്പറ്റിയാണ്‌ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തിയിരുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വായുവിലൂടെയുള്ള രോഗവ്യാപന സാധ്യത തങ്ങള്‍ പരിശോധിക്കുകയാണെന്നു ലോകാരോഗ്യ സംഘടന പലതവണ പറഞ്ഞിരുന്നു. കൊറോണ വൈറസ് വായുവിലൂടെ പടരാനുള്ള സാധ്യതയ്ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന അണുബാധ നിയന്ത്രണ തലവന്‍ ഡോ. ബെനഡെറ്റ അലെഗ്രാന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നത്.

Anweshanam
www.anweshanam.com