സി.ടി. വിവിയന് അന്തരിച്ചു
world

സി.ടി. വിവിയന് അന്തരിച്ചു

വംശീയ വിവേചനങ്ങള്‍ക്കെതിരായ സമരങ്ങളില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ വിശ്വസ്തരിലൊരാളായി പ്രവര്‍ത്തിച്ചു.

By News Desk

Published on :

യുഎസ്: കറുത്തവര്‍ഗക്കാരുടെ പൗരാവകാശങ്ങളെ സംരക്ഷിക്കുന്നതിനായി വിപ്ലവം നടത്തിയ ആദ്യകാല നേതാക്കളിലൊരാളായ റവ. സിടി വിവിയന്‍ (95) അന്തരിച്ചു. വംശീയ വിവേചനങ്ങള്‍ക്കെതിരായ സമരങ്ങളില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ വിശ്വസ്തരിലൊരാളായി പ്രവര്‍ത്തിച്ചു.

പിന്നീടു തെക്കന്‍ സംസ്ഥാനങ്ങളിലെങ്ങും നടന്ന പൗരാവകാശ സമരങ്ങളുടെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ചു. 1960 കളിലെ പൗരാവകാശ സമരങ്ങളെക്കുറിച്ച് വിവിയന്‍ രചിച്ച 'ബ്ലാക് പവര്‍ ആന്‍ഡ് അമേരിക്കന്‍ മിത്ത്' പ്രശസ്തമാണ്. പൗരാവകാശ വിഷയങ്ങളില്‍ ലിന്‍ഡന്‍ ബി. ജോണ്‍സന്‍, ജിമ്മി കാര്‍ട്ടര്‍, റീഗന്‍, ബില്‍ ക്ലിന്റന്‍, ബറാക് ഒബാമ എന്നീ പ്രസിഡന്റുമാരുടെ ഉപദേശകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com