വന്ദേഭാരത് മിഷന്‍: നാലാം ഘട്ടത്തിലും സൗദിയില്‍ നിന്ന് വിമാനങ്ങള്‍ കുറവ്

വന്ദേഭാരത് മിഷന്റെ നാലാം ഘട്ടം പ്രഖ്യാപിച്ചപ്പോഴും സൗദി അറേബ്യയില്‍ നിന്നും കേരളത്തിലേക്ക് അനുവദിച്ചത് 11 വിമാനങ്ങള്‍ മാത്രം.


വന്ദേഭാരത് മിഷന്‍: നാലാം ഘട്ടത്തിലും സൗദിയില്‍ നിന്ന് വിമാനങ്ങള്‍ കുറവ്

സൗദി: വന്ദേഭാരത് മിഷന്റെ നാലാം ഘട്ടം പ്രഖ്യാപിച്ചപ്പോഴും സൗദി അറേബ്യയില്‍ നിന്നും കേരളത്തിലേക്ക് അനുവദിച്ചത് 11 വിമാനങ്ങള്‍ മാത്രം. എണ്‍പതിനായിരത്തിലേറെ അപേക്ഷകരാണ് സൗദിയില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ ഇരട്ടി നിരക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സൗദിയിലെ പ്രവാസികള്‍.

സൗദിയില്‍ നിന്നും നാട്ടിലേക്ക് എത്താന്‍ ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന പ്രവാസികളാണ് അപേക്ഷ നല്‍കിയത്.ഇതില്‍ കൂടുതല്‍ പേരും മലയാളികളാണ്. ഇവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നത് 21 വിമാനങ്ങളാണ്. ഇതേസമയം യുഎയ്ക്ക് നൂറിലേറെ വിമാനങ്ങള്‍ നല്‍കി.

മിഷന് കീഴില്‍ 20000 രൂപ മുതലാണ് വിമാനങ്ങളുടെ നിരക്ക്. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഈടാക്കുന്നത് 40000 രൂപ മുതലാണ്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കൊപ്പം കൂടുതല്‍ വന്ദേഭാരത് വിമാനങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com