ഉയിഗര്‍ വംശഹത്യ: ചൈനീസ് ഭരണ കൂടത്തിനെതിരെ യുഎസില്‍ പ്രതിഷേധം

കഴിഞ്ഞ 71 വര്‍ഷമായി ഉയഗിര്‍ മുസ്ലിം ജനതയെ ചൈന വംശഹത്യക്ക് ഇരയാക്കുകയാണ്.
ഉയിഗര്‍ വംശഹത്യ: ചൈനീസ് ഭരണ കൂടത്തിനെതിരെ യുഎസില്‍ പ്രതിഷേധം

യുഎസ്എ: ചൈനയുടെ ഉയിഗര്‍ വംശഹത്യ യെക്കുറിച്ച് രാജ്യാന്തര തലത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഉയിഗര്‍ അമേരിക്കന്‍ അസോസിയേഷന്റെ (യുഎഎ) നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്നിന് യുഎസ് ക്യാപിറ്റലിന് മുന്നില്‍ റാലി നടത്തി.

പ്രതിഷേധത്തിന്റെ ഭാഗമായി ഉയിഗര്‍ ജനതയെ അവരുടെ മാതൃരാജ്യത്തെ ചൈനീസ് സുരക്ഷാ സേന ചൈനീസ് തടങ്കല്‍പ്പാളയങ്ങളിലേക്ക് കൊണ്ടുപോകുന്ന പ്രതികാത്മക രംഗം അരങ്ങേറി - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. കഴിഞ്ഞ 71 വര്‍ഷമായി ഉയഗിര്‍ മുസ്ലിം ജനതയെ ചൈന വംശഹത്യക്ക് ഇരയാക്കുകയാണ്. വംശഹത്യയെക്കുറിച്ചും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിസിപി) കുറ്റകൃത്യങ്ങളെക്കുറിച്ചും കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് റാലി സംഘടിപ്പിക്കപ്പെട്ടത് -യുഎഎ ട്വിറ്റ് ചെയ്തു.

ചൈനീസ് ഭരണകൂടം തുടരുന്ന ഉയിഗര്‍ വംശഹത്യയ്ക്കെതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് യുഎസ് കോണ്‍ഗ്രസ് അംഗം ടെഡ് യോഹോ പിന്തുണ അറിയിച്ചു. പിന്തുണക്ക് ഉയിഗര്‍ അമേരിക്കന്‍ സമൂഹം യോഹോയോട് കടപ്പാട് പ്രകടിപ്പിപ്പിച്ചും ഉയിസ്ഥര്‍ അമേരിക്കന്‍ അസോസിയേഷന്‍ ട്വീറ്റ്റ്റ് ചെയ്തു. പീപ്പിള്‍ റിപ്പബ്ലിക് ഓഫ് ചൈനയുടെ 71-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചായിരുന്നു അസോസിയേഷന്റെ പ്രതിഷേധം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ചൈന ഒരു ദശലക്ഷത്തിലധികം ഉയിഗറുകളുള്‍പ്പെടെയുള്ള മുസ്ലീം ന്യൂനപക്ഷങ്ങളെ സിന്‍ജിയാങി ലെ തടങ്കല്‍പ്പാളയങ്ങളിലും ജയിലുകളിലും പാര്‍പ്പിച്ചിട്ടുണ്ടെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന വിദേശ മാധ്യമ റിപ്പോര്‍ട്ടുകളെല്ലാം നിഷേധിക്കുന്നുണ്ട്. ക്യാമ്പുകള്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങളാണെന്നാണ് ചൈന പറയുന്നത്.

തങ്ങളുടെ ജനങ്ങള്‍ വിദ്യാഭ്യാസമാര്‍ജ്ജിച്ചവരാണ്. ഉന്നത ബിരുദമുള്ളവരും ബിസിനസ്സ് ഉടമകളാണ്. സ്വാധീനമുള്ളവരുമാണ്. ചൈന പ്രചരിപ്പിക്കുമ്പോലെ ക്യാമ്പുകളിലെ തൊഴില്‍ പരിശീലനം ആവശ്യമില്ലാത്തവരാണ് ഉയിഗര്‍ ജനത - ഉയിഗര്‍ പ്രവര്‍ത്തകരും മനുഷ്യാവകാശ ഗ്രൂപ്പുകളും പറയുന്നു. നിര്‍ബ്ബന്ധിത ചൈനീസ് രാഷ്ട്രീയ പ്രബോധനം. പീഢനം. ഭക്ഷണവും മരുന്നും നിഷേധിക്കല്‍. മതാചരങ്ങള്‍ നിഷേധം. സ്വ ഭാഷ സംസാരിക്കുന്നതിന് വിലക്ക്. ഇതാണ് തടങ്കല്‍പ്പാളയമെന്ന് ഉയിഗര്‍ അവകാശ സംഘടനകള്‍ വിവരിക്കുന്നു.

Related Stories

Anweshanam
www.anweshanam.com