വേഗം ഇന്ത്യയിൽ നിന്നും തിരിച്ചെത്താൻ പൗരന്മാർക്ക് അമേരിക്കയുടെ നിർദേശം

ഇന്ത്യയിൽ ആരോഗ്യ സംവിധാനങ്ങൾ പരിമിതമാണെന്നും യു എസ് ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് കോൺസുലാർ അഫയേഴ്‌സ് വ്യക്തമാക്കി.
വേഗം ഇന്ത്യയിൽ നിന്നും തിരിച്ചെത്താൻ പൗരന്മാർക്ക് അമേരിക്കയുടെ നിർദേശം

വാഷിങ്ങ്ടൺ : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എത്രയും വേഗം ഇന്ത്യയിൽ നിന്നും തിരിച്ചെത്താൻ പൗരന്മാർക്ക് അമേരിക്കയുടെ നിർദേശം. ഇന്ത്യയിൽ ആരോഗ്യ സംവിധാനങ്ങൾ പരിമിതമാണെന്നും യു എസ് ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് കോൺസുലാർ അഫയേഴ്‌സ് വ്യക്തമാക്കി.

;ഇന്ത്യയിൽ കോവിഡ് സാഹചര്യം കാരണം വൈദ്യസഹായം ലഭിക്കുന്നത് പരിമിതമാണ്.ഇന്ത്യ വിടാൻ ആഗ്രഹിക്കുന്ന യു എസ് പൗരന്മാർ ഇപ്പോൾ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണം.യു എസിലേക്ക് നേരിട്ടും പാരീസ് വഴിയുമുള്ള വിമാനങ്ങൾ ഇപ്പോൾ ലഭ്യമാണ്'-ട്വീറ്റിൽ അമേരിക്ക പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com