മ്യാന്‍മാര്‍ സൈന്യം കനത്ത തിരിച്ച​ടി നേ​രി​ടു​മെ​ന്ന മുന്നറിയിപ്പുമായി യു​എ​സ്

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഒ​രു നീ​ക്ക​ത്തെ​യും യു​എ​സ് പി​ന്തു​ണക്കില്ല.
മ്യാന്‍മാര്‍ സൈന്യം കനത്ത തിരിച്ച​ടി നേ​രി​ടു​മെ​ന്ന മുന്നറിയിപ്പുമായി യു​എ​സ്

വാഷിംങ്ടണ്‍: മ്യാ​ന്‍​മ​റി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട ഓങ് സാ​ന്‍ സൂ​ചി​യും പ്ര​സി​ഡ​ന്‍റ് വി​ന്‍ മി​ന്‍​ടി​നെ​യും ഉ​ട​ൻ വി​ട്ട​യയ്ക്ക​ണ​മെ​ന്ന് യു​എ​സ്. ഇ​തി​നു ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മ്യാ​ൻ​മ​ർ സൈ​ന്യം ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടു​മെ​ന്നും യു​എ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ്യാ​ൻ​മ​റി​ൽ ജ​നാ​ധി​പ​ത്യ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​മ​വാ​ഴ്ച​യും പാ​ലി​ക്ക​പ്പെ​ട​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഒ​രു നീ​ക്ക​ത്തെ​യും യു​എ​സ് പി​ന്തു​ണ​ക്കില്ലെ​ന്നും വൈ​റ്റ് ഹൗ​സ് വ​ക്താ​വ് അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഓങ് സാ​ന്‍ സൂചി​യും പ്ര​സി​ഡ​ന്‍റ് വി​ന്‍ മി​ന്‍​ടും അ​റ​സ്റ്റി​ലാ​യത്. ഭ​ര​ണ​ക​ക്ഷി​യാ​യ നാ​ഷ​ണ​ൽ ലീ​ഗ് ഫോ​ർ ഡെ​മോ​ക്ര​സി (എ​ന്‍​എ​ല്‍​ഡി)​യു​ടെ നേ​താ​ക്ക​ളെ​യും സൈ​ന്യം ത​ട​വി​ലാ​ക്കി. രാ​ജ്യ​ത്ത് ഔ​ദ്യോ​ഗി​ക റേ​ഡി​യോ പ്ര​ക്ഷേ​പ​ണം നി​ര്‍​ത്തി വ​ച്ചു. നവം​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​എ​ൽ​ഡി വ​ൻ വി​ജ​യം നേ​ടി​യി​രു​ന്നു.

എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി​യെ​ന്നാ​ണ് സൈ​ന്യം പി​ന്തു​ണ​യ്ക്കു​ന്ന പ്ര​തി​പ​ക്ഷ പാര്‍ട്ടിയു​ടെ ആ​രോ​പ​ണം. അതേസമയം,​ സൈ​നി​ക ന​ട​പ​ടി​ക​ളോ​ട് ജ​ന​ങ്ങ​ൾ വൈ​കാ​രി​ക​മാ​യി പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് എൻ​എ​ൽ​ഡി വ​ക്താ​വ് മ​യോ ന്യൂ​ന്ത് പ​റ​ഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com