ട്രംപിന് തിരിച്ചടി; അവസാന ശ്രമവും പരാജയം

ജോര്‍ജിയ, മിഷിഗണ്‍, പെനിസില്‍വാനിയ, വിസ്‌കോസിന്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ട്രംപിന്റെ ഹര്‍ജി കോടതി തള്ളി.
ട്രംപിന് തിരിച്ചടി; അവസാന ശ്രമവും പരാജയം

ന്യൂയോര്‍ക്ക്: അധികാരത്തില്‍ തുടരാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ അവസാന ശ്രമവും പരാജയം. ജോര്‍ജിയ, മിഷിഗണ്‍, പെനിസില്‍വാനിയ, വിസ്‌കോസിന്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ട്രംപിന്റെ ഹര്‍ജി കോടതി തള്ളി. ഈ നാല് സംസ്ഥാനങ്ങളിലേയും വിജയി ജോ ബൈഡന്‍ തന്നെയെന്ന് കോടതി പ്രഖ്യാപിച്ചു.

19 സ്റ്റേറ്റ് അറ്റോണിമാരും 127 റിപ്പബ്ലിക്കന്‍ പ്രതിനിധികളും സംയുക്തമായാണ് ടെക്‌സസ് സംസ്ഥാനത്തിന്റെ പേരില്‍ ഹര്‍ജി നല്‍കിയത്. ടെക്‌സസിന് ഇങ്ങനെയൊരു ഹര്‍ജി നല്‍കാന്‍ നിയമപരമായ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് നിയമവിധേയമല്ല എന്നാണ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രതികരണം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com