ചൈനയുടെ ഭീഷണി: അമേരിക്കൻ സൈന്യത്തെ ഇന്ത്യയിലും വിന്യസിക്കുമെന്ന സൂചനയുമായി ​പോംപിയോ
world

ചൈനയുടെ ഭീഷണി: അമേരിക്കൻ സൈന്യത്തെ ഇന്ത്യയിലും വിന്യസിക്കുമെന്ന സൂചനയുമായി ​പോംപിയോ

ഇന്ത്യ, വിയറ്റ്​നാം, ഇന്തോനേഷ്യ ഫിലിപ്പീൻസ്​ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം ചൈന ഭീഷണിയാണെന്നും പോംപിയോ

News Desk

News Desk

വാഷിങ്​ടൺ: ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി മറികടക്കാനായി യു.എസ്​ സൈന്യത്തിൻെറ പുനർവിന്യാസം നടത്താൻ ഒരുങ്ങുന്നു. യുറോപ്പിലെ സൈനിക സാന്നിധ്യം കുറച്ച്​ ചൈനയുടെ ഭീഷണി നേരിടുന്ന ഇന്ത്യയുൾപ്പെടെ മറ്റു രാജ്യങ്ങളിൽ പുനർ വിന്യസിക്കുമെന്ന്​​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോ​ അറിയിച്ചു.

ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക്​ ചൈനയിൽ നിന്നുളള ഭീഷണി നേരിടുന്ന പശ്​ചാത്തലത്തിൽ ​ജർമ്മനിയിൽ നിന്ന്​ സൈന്യത്തെ കുറച്ച് ഇന്ത്യ ഉൾപ്പെടെ വിന്യസിക്കും. ബ്രസൽസ്​ ഫോറം യോഗത്തിനിടെയാണ്​ പോംപിയോയുടെ പരമാർശം. ചൈനീസ്​ കമ്മ്യൂണിസ്​റ്റ്​ പാർട്ടിയുടെ ഭീഷണിയെകുറിച്ചും അദ്ദേഹം പ്രസ്​താവന നടത്തി.

ഇന്ത്യ, വിയറ്റ്​നാം, ഇന്തോനേഷ്യ ഫിലിപ്പീൻസ്​ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം ചൈന ഭീഷണിയാണെന്നും പോംപിയോ പറഞ്ഞു.

Anweshanam
www.anweshanam.com