ചെചെനീയന്‍ നേതാവിനെതിരെ യുഎസ് ഉപരോധം

ചെചെനീയന്‍ നേതാവ് കാദിറോവിനും ഭാര്യക്കും പെണ്‍മക്കള്‍ക്കുമെതിരെ യുഎസ് ഉപരോധം.
ചെചെനീയന്‍ നേതാവിനെതിരെ യുഎസ് ഉപരോധം

ചെചെനീയന്‍ നേതാവ് കാദിറോവിനും ഭാര്യക്കും പെണ്‍മക്കള്‍ക്കുമെതിരെ യുഎസ് ഉപരോധം. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ചാണ് ഉപരോധം.

റഷ്യന്‍ തെക്കന്‍ റിപ്പബ്ലിക് ഓഫ് ചെച്നിയയുടെ തലവനാണ് കാദിറോവ്. യുഎസിന്റെ കരിമ്പട്ടികയിലാണ് ഈ കുടുംബം കാദിറോവ് യുഎസില്‍ പ്രവേശിക്കുന്നത് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിലക്കയതായി റഷ്യന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ജൂലായ് 20ന് നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

കൊലപാതകങ്ങളുള്‍പ്പെടെ ഒരു ദശകത്തിലേറെയായി നടത്തിയ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പിന്നില്‍ ചെചെനീയന്‍ നേതാവ് കാദിറോവാണ്. ഇതുമായി ബന്ധപ്പെട്ട് വിപുലവും വിശ്വസനീയവുമായ വിവരങ്ങള്‍ തങ്ങളുടെ ഏജന്‍സിക്ക് ലഭ്യമായിട്ടുണ്ടെന്ന് യുഎസ് ഭരണക്കൂട ഉദ്യോഗസ്ഥര്‍ പ്രസ്താവിച്ചു.

തെക്കന്‍ റഷ്യന്‍ റിപ്പബ്ലിക്കില്‍ എല്‍ജിബിടിഐ - ലൈംഗിക ന്യൂനപക്ഷ - വ്യക്തികള്‍ക്കെതിരായ മനുഷ്യാവകാശ ലംഘന റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തിലാണ് ഈ പ്രസ്താവന. ചെചെനീയന്‍ അധികൃതര്‍ ഇത് പക്ഷേ ആവൃ ത്തിച്ച് നിഷേധിക്കുന്നുണ്ട്.

യുഎസ് ഉപരോധ വാര്‍ത്തക്ക് പ്രതികരണമായി ഇതിനകം തന്നെ ചെചെനീയന്‍ നേതാവ് രംഗപ്ര വേശം ചെയ്തു. അത്യന്താധുനിക തോക്കുകള്‍ കൈകളിലേന്തി പടക്കോപ്പുകളെ പശ്ചാത്തലമാക്കിയുള്ള തന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവനയോട് കാദിറോവ് പ്രതികരിച്ചത്. 'പോംപിയോ പോരാട്ടം ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് താല്ലര്യമുണ്ട്'- ഈ വാക്കുകളോടെ യാണ് ചിത്രം.

യുഎസ് പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊടുന്നനെ മാതൃകാപരമായ പ്രതികരണത്തിന് ഒരുങ്ങുന്നില്ല. കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ് - റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ ഷറക്കോവ് പറഞ്ഞു. ഇത് ആദ്യമായല്ല കാദിറോ വിനെതിരെയുള്ള യുഎസ് ഉപരോധം. 2017 ലും ഉപരോധമേര്‍പ്പെടുത്തിയിരുന്നു.

സ്വവര്‍ഗരതിക്കാര്‍ക്കെതിരെയുള്ള കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലായിരുന്നു ആ ഉപരോധം. അതേസമയം അമേരിക്കയിലെ മനുഷ്യാവകാശ ലംഘനത്തോളം വരില്ല ചെചെനിയിലെ മനുഷ്യാവകാശ ലംഘനമെന്നതിലാണ് ചെചെനിയന്‍ നേതാവ്.

Related Stories

Anweshanam
www.anweshanam.com