ജനഹിതം അട്ടിമറിയിലൂടെ മറികടക്കുന്നത് അംഗീകരിക്കാനാവില്ല; മ്യാൻമറിനെതിരെ ജോ ബൈഡൻ

ഉപരോധം ഏർപ്പെടുത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് അമേരിക്ക കടക്കുന്നതായി സൂചന
ജനഹിതം അട്ടിമറിയിലൂടെ മറികടക്കുന്നത് അംഗീകരിക്കാനാവില്ല; മ്യാൻമറിനെതിരെ ജോ ബൈഡൻ

വാഷിങ്ടൺ: മ്യാൻമറിനെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് അമേരിക്ക കടക്കുന്നതായി സൂചന. മ്യാൻമറിലെ സൈനിക അട്ടിമറിയിൽ നിലപാട് കർശനമാക്കി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ജനഹിതം അട്ടിമറിയിലൂടെ മറികടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബൈഡൻ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

സൈന്യം തടങ്കലിലാക്കിയ ഓങ്​ സാൻ സൂചി അടക്കമുള്ളവരെ ഉടൻ വിട്ടയക്കണമെന്നും അല്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ഇന്നലെ​ മ്യാൻമർ സൈന്യത്തിന്​ അമേരിക്ക മുന്നറിയിപ്പ്​ നൽകിയിരുന്നു.

തെരഞ്ഞെടുപ്പ്​ ഫലത്തെ അട്ടിമറിക്കാനുള്ള ഒരു നീക്കത്തെയും പിന്തുണക്കില്ല. മ്യാൻമറിന്‍റെ ജനാധിപത്യപരമായ മാറ്റമാണ്​ ആഗ്രഹിക്കുന്നതെന്നും​ വൈറ്റ്​ ഹൗസ്​ വക്​താവ്​ ജെൻ പാകി വ്യക്തമാക്കിയിരുന്നു.

ഇന്നലെയാണ് അട്ടിമറിയിലൂടെ മ്യാന്‍മറിന്‍റെ ഭരണം സൈന്യം പിടിച്ചെടുത്തത്. നൊബേൽ ജേതാവും മ്യാൻമർ‌ ദേശീയ നേതാവുമായ ഓങ് സാൻ സൂചിയും പ്രസിഡന്‍റ് യുവിൻ മിന്‍റ് അടക്കമുള്ളവരെ തടങ്കലിലാക്കി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com