കോവിഡ് ബാധിച്ച ട്രം​പി​ന്റെ ആരോഗ്യ സ്ഥിതി മോ​ശ​മെ​ന്ന് റി​പ്പോ​ര്‍​ട്ട്

ട്രം​പി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ ഔദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍
കോവിഡ് ബാധിച്ച ട്രം​പി​ന്റെ ആരോഗ്യ സ്ഥിതി മോ​ശ​മെ​ന്ന് റി​പ്പോ​ര്‍​ട്ട്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ബാധിതനായി ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിൽ തുടരുന്ന അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്റെ സ്ഥിതി മോ​ശ​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ചി​ല മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. വൈറ്റ് ഹൗസും ട്രംപിന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകമാണെന്നാണ് വ്യക്തമാക്കിയത്.

എന്നാൽ, ട്രം​പി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ ഔദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ വന്നതോടെ ആശയകുഴപ്പം തുടരുകയാണ്. വാ​ള്‍​ട്ട​ര്‍ റീ​ഡ് മി​ലി​ട്ട​റി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലാ​ണ് ട്രം​പ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ട്രംപിന് ആ​ന്‍റി​വൈ​റ​ല്‍ മ​രു​ന്നു​ക​ള്‍ ന​ല്‍​കു​ന്ന​താ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് പ​നി മാ​റി​യെ​ന്നും മൂ​ക്കൊ​ലി​പ്പ്, ക​ഫ​കെ​ട്ട് തു​ട​ങ്ങി​യ ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്ക് കു​റ​വു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡോ​ക്ട​ര്‍ സീ​ന്‍ കോ​ണ്‍​ലി പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ​യും വൃ​ക്ക​യു​ടെ​യും ക​ര​ളി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ ടീ​മി​ലെ മ​റ്റൊ​രു അം​ഗം സീ​ന്‍ ഡൂ​ലി പ​റ​ഞ്ഞു. കോ​വി​ഡി​ന് ഫ​ല​പ്ര​ദ​മെ​ന്ന് ക​രു​തു​ന്ന റം​ഡി​സി​വി​യ​ര്‍ എ​ന്ന മ​രു​ന്നാ​ണ് ട്രം​പി​ന് ന​ല്‍​കു​ന്ന​ത്.

Related Stories

Anweshanam
www.anweshanam.com