യുഎസില്‍ ഇന്നലെ മാത്രം 3900 കോവിഡ് മരണങ്ങള്‍

പുതുതായി രണ്ടു ലക്ഷം കേസുകള്‍.
യുഎസില്‍ ഇന്നലെ മാത്രം 3900 കോവിഡ് മരണങ്ങള്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രതിദിന കോവിഡ് മരണനിരക്ക് വര്‍ദ്ധിക്കുന്നു. ഇന്നലെ മാത്രം 3900 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതുതായി രണ്ടുലക്ഷത്തോളം കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല അറിയിച്ചു.

1,89,671 പേർക്ക് പുതുതായി രോഗ ബാധയുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1,97,15,899 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് 3,41,845 പേരാക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

അതേസമയം, ആഗോളതലത്തില്‍ കോവിഡ് കേസുകളുടെ എണ്ണം 82.6 ദശലക്ഷമായി ഉയർന്നപ്പോൾ മരണങ്ങൾ 1.80 ദശലക്ഷത്തിലധികമായതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല വ്യക്തമാക്കി. 82,625,514 പേരാണ് ആകെ രോഗബാധിതര്‍. 1,802,560 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്ത് ഏറ്റവുമധികം കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് യുഎസിലാണ്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 10,244,852 കോവിഡ് കേസുകള്‍ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചു.148,439 ആണ് ആകെ മരണസംഖ്യ.

ബ്രസീൽ (7,619,200), റഷ്യ (3,100,018), ഫ്രാൻസ് (2,657,624), യുകെ (2,440,202), തുർക്കി (2,194,272), ഇറ്റലി (2,083,689), സ്പെയിൻ (1,910,218), ജർമ്മനി (1,719,912) ), കൊളംബിയ (1,626,461), അർജന്റീന (1,613,928), മെക്സിക്കോ (1,401,529), പോളണ്ട് (1,281,414), ഇറാൻ (1,218,753), ഉക്രെയ്ൻ (1,076,880), ദക്ഷിണാഫ്രിക്ക (1,039,161), പെറു (1,010,496) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com