ഡോണള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടിയുമായി ഡെമോക്രാറ്റിക് പാര്‍ട്ടി

കാപിറ്റോള്‍ കലാപത്തിന് ട്രംപ് പ്രേരിപ്പിച്ചെന്ന ആരോപണവുമായി തിങ്കളാഴ്ച യു.എസ്. ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്‌സില്‍ ഡെമോക്രാറ്റുകള്‍ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടുപോകും
ഡോണള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടിയുമായി ഡെമോക്രാറ്റിക് പാര്‍ട്ടി

വാഷിങ്ടന്‍: കാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികള്‍. 180 പേരുടെ പിന്തുണയോടെയാണ് നീക്കം.

ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ ഡെമോക്രാറ്റ് പ്രതിനിധിയായ ടെഡാണ് വിവരം പുറത്തുവിട്ടത്.

കാപിറ്റോള്‍ കലാപത്തിന് ട്രംപ് പ്രേരിപ്പിച്ചെന്ന ആരോപണവുമായി തിങ്കളാഴ്ച യു.എസ്. ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്‌സില്‍ ഡെമോക്രാറ്റുകള്‍ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടുപോകും. റോഡ് ഐലന്‍ഡില്‍നിന്നുള്ള ഡേവിഡ് സിസിലിന്‍, മേരിലാന്‍ഡിലെ ജേമി റാസ്‌കിന്‍ എന്നിവരും കാപിറ്റോളിലെ കലാപത്തില്‍ ട്രംപിനെതിരെ നടപടി ആവശ്യപ്പെട്ട് ആര്‍ട്ടിക്കിള്‍ ഓഫ് ഇംപീച്ച്‌മെന്റിന്റെ ഭാഗമായിട്ടുണ്ട്.

ജനുവരി ആറിന് ജോ ബൈഡനെ ഔദ്യോഗികമായി അംഗീകരികന്നതിന്റെ ഭാഗമായി കാപിറ്റോളില്‍ ചേര്‍ന്ന യോഗത്തിലേക്ക് ട്രംപ് അനുകൂലികള്‍ സുരക്ഷ മറികടന്ന് ഇരച്ചുകയറുകയായിരുന്നു. യോഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന അക്രമികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അനുയായികളോട് കാപിറ്റോളിലേക്കു മാര്‍ച്ച്‌ ചെയ്യാന്‍ ട്രംപ് ആഹ്വാനം ചെയ്തതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം.

കലാപവുമായി ബന്ധപ്പെട്ട് യുഎസ് ഫെഡറല്‍ ഡിസ്ട്രിക്‌ട് കോടതിയില്‍ 17 കേസുകളും ഡിസ്ട്രിക്‌ട് ഓഫ് കൊളംബിയ സുപീരിയര്‍ കോടതിയില്‍ 40 കേസുകളുമാണു ഇതുവരെ റജിസ്റ്റര്‍ ചെയ്തത്. ഇവ കണക്കിലെടുത്താണ് ഡെമോക്രാറ്റുകള്‍ ഇംപീച്ച്‌മെന്റ് നടപടികളിലേക്കു നീങ്ങുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com