അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം: വൈ​റ്റ്ഹൗ​സി​ന് മു​ന്നി​ല്‍ അതീവ സുരക്ഷ

വൈ​റ്റ്ഹൗ​സി​ന് മു​ന്‍​പി​ല്‍ ചാ​ടി​ക്ക​ട​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ല്‍ വേ​ലി​കെ​ട്ടി സു​ര​ക്ഷ​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്
അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം: വൈ​റ്റ്ഹൗ​സി​ന് മു​ന്നി​ല്‍ അതീവ സുരക്ഷ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വൈ​റ്റ്ഹൗ​സി​ന് മു​ന്നി​ല്‍ സു​ര​ക്ഷ അ​തി​ശ​ക്ത​മാ​ക്കി. ബ്ലാ​ക്ക് ലൈ​വ് മാ​റ്റേ​ഴ്സ് പ്ര​വ‍​ര്‍​ത്ത​ക​ര്‍ സം​ഘ​ടി​ച്ചെ​ന്ന വി​വ​ര​ത്തെ തു​ട‍​ര്‍​ന്നാ​ണ് ന​ട​പ​ടി. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പലതരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാഹചര്യവും നിലനിൽക്കുന്നു.

വൈ​റ്റ്ഹൗ​സി​ന് മു​ന്‍​പി​ല്‍ ചാ​ടി​ക്ക​ട​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ല്‍ വേ​ലി​കെ​ട്ടി സു​ര​ക്ഷ​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. ന്യൂ​യോ​ര്‍​ക്ക് ന​ഗ​ര​ത്തി​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇതുവരെ ഇല്ലാത്ത സാഹചര്യമാണ് അമേരിക്കയിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ്. അന്തിമ ഫലം വരുന്നതോടെ ആക്രമ സാധ്യതകൾ ഉള്ളതിനാൽ ജനങ്ങളും കരുതലിലാണ്.

also read: ട്രംപ്-ബൈഡന്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറി മറിയുന്നു

അതേസമയം, തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് വൈറ്റ് ഹൗസില്‍ തെരഞ്ഞെടുപ്പ് വാച്ച്‌ പാര്‍ട്ടി നടത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 250 വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് വാച്ച്‌ പാര്‍ട്ടിയാണ് ട്രംപ് നടത്തുന്നത്.

Related Stories

Anweshanam
www.anweshanam.com