ഡിസംബര്‍ പകുതിയോടെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നല്‍കുന്നത് ആരംഭിക്കുമെന്ന് അമേരിക്ക

ഫൈസര്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശവാദമുന്നയിച്ചിരുന്നു
ഡിസംബര്‍ പകുതിയോടെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നല്‍കുന്നത് ആരംഭിക്കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഡിസംബര്‍ പകുതിയോടെ കോവിഡിനെതിരെയുള്ള വാക്‌സിന്റെ ആദ്യ ഡോസ് നല്‍കുന്നത് ആംഭിച്ചേക്കുമെന്ന് വ്യക്തമാക്കി അമേരിക്ക. യുഎസ് ഗവണ്‍മെന്റ് കൊറോണവൈറസ് വാക്‌സിന്‍ എഫര്‍ട്ട് തലവന്‍ ഡോ. മോന്‍സെഫ് സ്ലവോയി സിഎന്‍എൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫൈസഫും ബയോന്‍ടെകും കോവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി എഫ്ഡിഎയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഫൈസര്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശവാദമുന്നയിച്ചിരുന്നു.

ഡിസംബര്‍ എട്ടുമുതല്‍ 10വരെ എഫ്ഡിഎ ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേരും. അനുമതി നല്‍കി 24 മണിക്കൂറിനുള്ളില്‍ വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 11നോ 12നോ അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com