അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ 80 ല​ക്ഷ​ത്തിലേ​ക്ക്

രോഗമുക്തി നേടിയവരുടെ എണ്ണം 5,085,449 ആണെന്നത് അൽപം ആശ്വാസം പകരുന്നുണ്ട്
അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ 80 ല​ക്ഷ​ത്തിലേ​ക്ക്
Bob Riha Jr

ന്യൂയോർക്ക്: അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ 80 ല​ക്ഷ​ത്തിേ​ലേ​ക്ക് അടുക്കുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 50,233 പേ​ര്‍​ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ രാ​ജ്യ​ത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7,944,862 ആയി ഉയർന്നു. 634 പുതിയ മരണങ്ങളും 24 മണിക്കൂറിനിടെ ഉണ്ടായി. ആകെ മരണസംഖ്യ 219,281 ആയി.

രോഗമുക്തി നേടിയവരുടെ എണ്ണം 5,085,449 ആണെന്നത് അൽപം ആശ്വാസം പകരുന്നുണ്ട്. രോ​ഗ​ബാ​ധ​യി​ല്‍ മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന സംസ്ഥാനങ്ങള്‍ ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ, ഇ​ല്ലി​നോ​യി​സ്, നോ​ര്‍​ത്ത്ക​രോ​ലി​ന, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, ടെ​ന്നി​സി എന്നിവയാണ്.

കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ ന്യൂ​യോ​ര്‍​ക്കാ​ണ് മു​ന്നി​ല്‍ . 33,377 പേ​രാ​ണ് ഇ​വി​ടെ മ​ര​ണ​മ​ട​ഞ്ഞ​ത്. ടെ​ക്സ​സ്, ക​ലി​ഫോ​ര്‍​ണി​യ, ഫ്ളോ​റി​ഡ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് മ​ര​ണ നി​ര​ക്കി​ല്‍ ന്യൂ​യോ​ര്‍​ക്കി​ന് പി​ന്നി​ലു​ള്ള​ത്

Related Stories

Anweshanam
www.anweshanam.com