അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; കുട്ടിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; കുട്ടിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

കാലിഫോർണിയ: കാലിഫോർണിയയിലെ ബിസിനസ്​ കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ കുട്ടിയുൾപ്പടെ നാല്​ പേർ കൊല്ലപ്പെട്ടു. ഓറഞ്ച്​ നഗരത്തിലാണ്​ വെടിവെപ്പുണ്ടായത്​. വെടിവെപ്പ്​ നടത്തിയാൾക്കും മറ്റൊരാൾക്കും പരിക്കേറ്റു.

ലോസ്​ എയ്​ഞ്ചലസിൽ നിന്നും 30 മൈൽ അകലെ 14 ലക്ഷത്തോളം ജനം വസിക്കുന്ന നഗരമാണ്​ ഓറഞ്ച്​. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ ഗവർണർ ഗാവിൻ ന്യൂസം ആക്രമണം ഹൃദയഭേദകമാണെന്നും പ്രതികരിച്ചു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ടെന്ന്​ പൊലീസ്​ ലെഫ്​റ്റനന്‍റ്​​ അറിയിച്ചു. ബുധനാഴ്ച വൈകീട്ട്​ 5.30ഓടെയായിരുന്നു ആക്രമണം. വെടിവെപ്പ്​ നടത്തിയത്​ ആരാണെന്നത്​ സംബന്ധിച്ച്​ കൂടുതൽ വ്യക്​തത വന്നിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com