ഫൈസര്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കാന്‍ അമേരിക്കയും

ഫൈസര്‍ വാക്സിന് അനുമതി നല്‍കുന്ന അഞ്ചാമത്തെ രാജ്യമാണ് അമേരിക്ക.
ഫൈസര്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കാന്‍ അമേരിക്കയും

വാഷിംങ്ടണ്‍: ഫൈസര്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്കയും അനുമതി നല്‍കിയേക്കും. വാക്‌സിന് അനുമതി നല്‍കണമെന്ന് മുതിര്‍ന്ന ആരോഗ്യ വിദഗ്ധരാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കിയത്.

ഫൈസര്‍ വാക്സിന് അനുമതി നല്‍കുന്ന അഞ്ചാമത്തെ രാജ്യമാണ് അമേരിക്ക. ഇതിന് മുമ്പ് ബ്രിട്ടന്‍, കാനഡ, ബഹ്റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

ഇന്നലെയാണ് കാനഡയില്‍ വാക്‌സിന്റെ ഉപയോഗത്തിന് അനുമതി നല്‍കിയത്. 16 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരില്‍ ഇത് ഉപയോഗിക്കാനാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com