കാലിഫോര്‍ണിയയില്‍ ശമനമില്ലാതെ കാട്ടുതീ

വടക്കന്‍ കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ മൂന്നു ജീവനുകള്‍ നഷ്ടപ്പെട്ടതായിഎപി റിപ്പോര്‍ട്ട്.
കാലിഫോര്‍ണിയയില്‍ ശമനമില്ലാതെ കാട്ടുതീ

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ മൂന്നു ജീവനുകള്‍ നഷ്ടപ്പെട്ടതായിഎപി റിപ്പോര്‍ട്ട്. തീ അണയ്ക്കുവാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കാട്ടുതീ പടരാന്‍ തുടങ്ങിയത്. ഒരു സാധാരണക്കാരനും തീയണയ്ക്കു ന്നതിലേര്‍പ്പെട്ടിരുന്ന ജോലിക്കാരനും വെള്ളം തളി യ്ക്കുന്നതിനിടെ തകര്‍ന്നുവീണ ഹെലികോപടര്‍ പൈലറ്റിനുമാണ് ജീവന്‍ നഷ്ടപ്പെട്ടത്.

രണ്ടു പേരെ കാണാനില്ല. സാധാരണക്കാരും അഗ്‌നിശമന ജീവനക്കാരുമുള്‍പ്പെടെ 33 പേര്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് വീടുകള്‍ ഭീഷണിയിലാണ്. സാന്‍ ഫ്രാന്‍സിസ്‌കോ മേഖലയിലെ ആകാശം പുകയില്‍ പുതുഞ്ഞു. കാലിഫോര്‍ണിയ 1250 സ്വകയര്‍ കിലോമീറ്റര്‍ പ്രദേശങ്ങള്‍ പുകപടലങ്ങളില്‍ മുങ്ങിയിരിക്കുകയാണ്. സാന്‍ഫ്രാന്‍സിസ്‌കോയുടെ വടക്ക് - കിഴക്ക് - തെക്ക് ഭാഗങ്ങളിലുള്ള ബ്രഷ് ലാന്‍ഡ്, ഗ്രാമപ്രദേശങ്ങള്‍, മലയിടുക്ക് , ഇടതൂര്‍ന്ന വനങ്ങളിലുമെല്ലാം തീ പടരുകയാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത പരിണിതിയെന്ന നിലയിലാണ് കാട്ടുതീ വ്യാപനം പൊതുവെ വിലയിരുത്തപ്പെടുന്നത്. തീണയ്ക്കുന്നതിനായി 10000ത്തിലധികം അഗ്‌നിശമന സേനാംഗങ്ങള്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

അഗ്‌നിശമന സേനാംഗങ്ങള്‍ പറയുന്നത് തീ അണയ്ക്കുന്നതിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതകളെകുറിച്ചാണ്. ഇക്കാര്യത്തില്‍ ഫണ്ട് അനുവദിക്കപ്പെടുന്നില്ലെന്നതാണ് ആക്ഷേപത്തിന് ആധാരം. അഗ്‌നിശമന സേനാംഗങ്ങള്‍ സാധാരണ 24 മണിക്കൂറിന് പകരം 72 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 375 അഗ്‌നിശമന എഞ്ചിനുകളും ജീവനക്കാരും സംസ്ഥാനം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com