യമന്‍: ഭക്ഷ്യക്ഷാമം രൂക്ഷം; ഫണ്ട് നല്‍കാതെ അറബ് രാഷ്ട്രങ്ങള്‍

യുദ്ധം തകര്‍ത്ത യെമന്‍ കൊടിയ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലെന്ന് ഐക്യരാഷ്ട്രസഭ ഹ്യുമാനിറ്റേറിയിന്‍ സെല്‍ മേധാവി.
യമന്‍: ഭക്ഷ്യക്ഷാമം രൂക്ഷം; ഫണ്ട് നല്‍കാതെ അറബ് രാഷ്ട്രങ്ങള്‍

യമന്‍: യുദ്ധം തകര്‍ത്ത യെമന്‍ കൊടിയ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലെന്ന് ഐക്യരാഷ്ട്രസഭ ഹ്യുമാനിറ്റേറിയിന്‍ സെല്‍ മേധാവി. 3.4 ദശലക്ഷം യുഎസ് ഡോളര്‍ സഹായത്തിനായ് ഐക്യരാഷട്ര സഭ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ 30 ശതമാനം ഏകദേശം ഒരു ദശലക്ഷം ഡോളര്‍ മാത്രമാണ് ലഭിച്ചത്.

സാമ്പത്തിക സഹായം അനിവാര്യമെന്നരിക്കെ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ് എന്നീ രാഷ്ട്രങ്ങള്‍ ഈ വര്‍ഷം സഹായിക്കാന്‍ തയ്യാറായില്ല. ഇതാകട്ടെ യമന്‍ ജനതക്കുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളെ പാടെ താളം തെറ്റിച്ചിരിക്കുകയാണ് - അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമ്പത് ദശലക്ഷം യമന്‍ ജനതക്ക് ഭക്ഷണമില്ല. കുടിവെള്ളമില്ല. ആരോഗ്യ സംരക്ഷണമില്ല. ഈ ദൈന്യതയാര്‍ന്നവസ്ഥയില്‍ മനുഷ്യത്വപരമായ സഹായമെത്തിക്കുന്നതിനായാണ് ഐക്യരാഷ്ട്ര സഭ ഫണ്ടുശേഖരണ അഭ്യര്‍ത്ഥന നടത്തിയത്.

അറബ് ലോകത്തെ ഏറ്റവും വലിയ ദരിദ്ര രാജ്യമാണ് യമന്‍. രണ്ട് വര്‍ഷം മുമ്പ് യമനിലെ ഭക്ഷ്യക്ഷാമത്തെ ഏറെക്കുറെ മറികടന്നിരുന്നു. ഐക്യരാഷ്ടസഭയുടെ ഫണ്ടുശേഖരണ യജ്ഞത്തെ ഫണ്ടു ദാതാക്കള്‍ കൈ അയഞ്ഞ് സഹായിക്കാന്‍ തയ്യാറായിയെന്നതാണ് ഇതിന് പിന്‍ബലമായത്. ഐക്യരാഷ്ട്രസഭ ലക്ഷ്യമിട്ട ഫണ്ടുശേഖരണത്തിന്റെ 90 ശതമാനവും ലഭ്യമാക്കപ്പെട്ടു.

ഇതുമൂലം പ്രതിമാസ സഹായം എട്ട് ദശലക്ഷത്തില്‍ നിന്ന് 12 ദശലക്ഷമായി ഉയര്‍ത്താനായി. ഇതിലൂടെ ദശലക്ഷക്കണക്കിന് ജീവന്‍ സംരക്ഷിക്കുവാനായി. എന്നാലീപ്പോള്‍ ഫണ്ടു സംഭാവന ചെയ്യുന്നതില്‍ നിന്ന് ചില അറബ് രാഷ്ടങ്ങള്‍ മാറിനില്‍ക്കുന്നുവെന്നത് യമനിലെ ഐക്യരാഷ്ട്രസഭയുടെ മനഷ്യകാരുണ്യ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുകയാണ് - യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ മാര്‍ക്ക് ലോക്കോക്ക് പറഞ്ഞു.

ഫണ്ടുശേഖരണത്തിലെ ഗണ്യമായ കുറവ് യമന്‍ ജനതയുടെ ദുരിത ജീവിതത്തെ പാടേ വഷളാക്കും. ഇക്കാര്യത്തില്‍ മുഖ്യമായും ഉത്തരവാദിത്തം പ്രകടിപ്പിക്കേണ്ടവരാണ് കുവൈത്തും സൗദിയും യുഎഇയും. എന്നാല്‍ ഈ വര്‍ഷം ഈ രാഷ്ട്രങ്ങളുടെ സംഭാവന പുജ്യമാണ്. മനുഷ്യത്വപരമായ സംഭാവനകള്‍ നിഷേധിക്കുന്നത് ഒരുപാട് മനുഷ്യരെ വധശിക്ഷക്ക് വിധിക്ക് തുല്യമാണ്. അതു കൊണ്ടുതന്നെ ഉപേക്ഷ വിചാരിക്കാതെ തടഞ്ഞുവച്ചിരിക്കുന്ന സംഭാവനകള്‍ ഉടന്‍ അനുവദിക്കണം - മാര്‍ക്ക് ലോക്കോക്ക് അഭ്യര്‍ത്ഥിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com