കോവിഡ് കാലത്ത് ഉംറക്കായി എത്തിയത് 10 ലക്ഷത്തിലേറെ തീർത്ഥാടകർ

ഇത്രയധികം ആളുകൾ ഉംറക്കായി എത്തിയെങ്കിലും ഇ​തു​വ​രെ തീ​ര്‍​ഥാ​ട​ക​ര്‍​ക്കി​ട​യി​ല്‍ കോ​വി​ഡ്​ കേ​സു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല
കോവിഡ് കാലത്ത് ഉംറക്കായി എത്തിയത് 10 ലക്ഷത്തിലേറെ തീർത്ഥാടകർ

ജി​ദ്ദ: കോ​വി​ഡ്​ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉം​റ ക​ര്‍​മം പു​ന​രാ​രം​ഭി​ച്ച ശേ​ഷം അ​നു​വ​ദി​ച്ച പെ​ര്‍​മി​റ്റു​ക​ളു​ടെ എ​ണ്ണം 10 ല​ക്ഷം കവിഞ്ഞതായി സൗദി അറേബ്യ. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചാണ് ഉംറ കർമം നടക്കുന്നത്. ഇത്രയധികം ആളുകൾ ഉംറക്കായി എത്തിയെങ്കിലും ഇ​തു​വ​രെ തീ​ര്‍​ഥാ​ട​ക​ര്‍​ക്കി​ട​യി​ല്‍ കോ​വി​ഡ്​ കേ​സു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

ആ​രോ​ഗ്യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ സൗദി മന്ത്രാലയം കൃത്യമായ പദ്ധതികളോടെയാണ് മുന്നോട്ട് പോകുന്നത്. തീ​ര്‍​ഥാ​ട​ക​രെ 50 പേ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ്​ ഉം​റ നിർവഹിക്കുന്നത്. ഒ​രേ​സ​മ​യ​ത്ത്​ 32 ഗ്രൂ​പ്പു​ക​ളെ​യാ​ണ്​ തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​വ​ദി​ക്കു​ന്ന​ത്.

പ്ര​തി​ദി​നം ആ​റ്​ സ​മ​യ​ങ്ങ​ളി​ലാ​യി​ ഗ്രൂ​പ്പു​ക​ള്‍ ഉം​റ നി​ര്‍​വ​ഹി​ക്കു​ന്നു. അ​ടു​ത്ത സീ​സ​ണി​ലെ തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം നി​ര്‍​ണ​യി​ക്ക​ല്‍ പ്ര​യാ​സ​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചി​ല രാ​ജ്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച വാ​ക്​​സി​നു​ക​ളു​ടെ ഫ​ല​പ്രാ​പ്​​തി സ്ഥി​രീ​ക​രി​ക്കാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കാ​ത്തി​രി​ക്കു​ക​യാ​ണ്.ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െന്‍റ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ്ര​കാ​രം ഉം​റ​ക്കും ഹ​ജ്ജി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും ഹ​ജ്ജ്​ -ഉം​റ സ​ഹ​മ​ന്ത്രി പ​റ​ഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com