ഉക്രയിനില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 26 ആയി

വെളളിയാഴ്ച പുലര്‍ച്ചെയാണ് ഉക്രയിന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നത്
ഉക്രയിനില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 26 ആയി

മോസ്‌കോ: ഉക്രയിനില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 26 ആയി. വിമാനം തകര്‍ന്ന സ്ഥലത്ത് നടത്തിയ അന്വേഷണത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു.

പരിശീലനപ്പറക്കലിനിടയില്‍ ഉണ്ടായ അപകടത്തിൽ നേരത്തെ രണ്ട് പേരാണ് രക്ഷപ്പെട്ടിരുന്നത്. അതില്‍ ഒരാള്‍ ഇന്നലെ രാത്രി മരിച്ചു. ഒരാള്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. വെളളിയാഴ്ച പുലര്‍ച്ചെയാണ് ഉക്രയിന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നത്

സൈനിക വ്യോമയാന സ്‌കൂളിലെ 20ഓളം കാഡറ്റുകളുമായി പറന്ന ഇരട്ട ടര്‍ബോപ്രോപ്പ് അന്റോനോവ് 26 വിമാനമാണ് തലസ്ഥാനമായ കൈവിന് 400 കിലോമീറ്റര്‍ കുഴക്കുഭാഗത്തായി തകര്‍ന്നുവീണത്.

Related Stories

Anweshanam
www.anweshanam.com