യാത്രാ വിലക്കിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കുടുങ്ങിയ മലയാളികൾക്ക് സൗജന്യ ടിക്കറ്റ്

ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്കും കുവൈറ്റിലേക്കും യാത്ര ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നതിനാലാണ് ഇവിടേക്കുള്ള യാത്രക്കാര്‍ യുഎഇ വഴി യാത്ര ചെയ്യാനെത്തുന്നത്
യാത്രാ വിലക്കിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കുടുങ്ങിയ മലയാളികൾക്ക്    സൗജന്യ ടിക്കറ്റ്

റിയാദ് :കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ വിലക്കിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള സൗദി-കുവൈറ്റ് യാത്രക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ ടിക്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്.

ടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കാണ് സൗജന്യ ടിക്കറ്റ് നല്‍കുകയെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.അതേസമയം, കുവൈറ്റിലെയും സൗദിയിലെയും യാത്രാവിലക്ക് വേഗത്തില്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരെന്നും അവര്‍ നാട്ടിലേക്ക് തിരികെ പോവാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നുമാണ് അധികൃതര്‍ പറയുന്നത് .

ഇതിനകം സൗജന്യ ടിക്കറ്റിനുള്ള അമ്പതോളം അപേക്ഷകള്‍ മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കോണ്‍സുലേറ്റ് വക്താവ് അറിയിച്ചു. പ്രവാസി സംഘടനകളുടെ സഹായത്തോടെ ഇവരെയെല്ലാം നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് കോണ്‍സുലേറ്റെന്നും വക്താവ് അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്കും കുവൈറ്റിലേക്കും യാത്ര ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നതിനാലാണ് ഇവിടേക്കുള്ള യാത്രക്കാര്‍ യുഎഇ വഴി യാത്ര ചെയ്യാനെത്തുന്നത്. 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് ഇവിടെ നിന്ന് യാത്ര തിരിക്കുന്നത്. എന്നാല്‍ യുഎഇയെ കൂടി യാത്രാനിരോധനമുള്ള രാജ്യമായി പ്രഖ്യാപിച്ചതോടെ ഇവിടെയെത്തിയവര്‍ കുടുങ്ങുകയായിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com