കോവിഡ് 19: യുഎഇയില്‍ ഇന്ന് രോഗം ബാധിച്ച് രണ്ട് മരണം

അതേസമയം, ചികിത്സയിലായിരുന്ന 2210 പേര്‍ രോഗമുക്തി നേടി.
കോവിഡ് 19: യുഎഇയില്‍ ഇന്ന് രോഗം ബാധിച്ച് രണ്ട് മരണം
Antonio Calanni

അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 2084 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 2210 പേര്‍ രോഗമുക്തി നേടി.

4,68,023 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,52,321 പേരും രോഗമുക്തരായി. 1504 കോവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 14,198 കോവിഡ് രോഗികള്‍ രാജ്യത്തുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,52,243 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com