യുഎഇയില്‍ കോവിഡ് ബാധിച്ച് മൂന്ന് മരണം

24 മണിക്കൂറിനിടെ 1903 പേര്‍ക്ക് കൂടി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.
യുഎഇയില്‍ കോവിഡ് ബാധിച്ച് മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് പേര്‍ മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1903 പേര്‍ക്ക് കൂടി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ചികിത്സയിലായിരുന്ന 1854 പേര്‍ കൂടി രോഗമുക്തി നേടി.

ഇന്നലെ നടത്തിയ 1,92,238 പരിശോധനകളില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 5,00,860 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,83,180 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. യുഎഇയില്‍ രോഗം ബാധിച്ച് ഇതുവരെ 1559 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 16,121 കോവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

No stories found.
Anweshanam അന്വേഷണം
www.anweshanam.com