കോവിഡ് 19: യുഎഇയില്‍ രോഗം ബാധിച്ച് ആറ് മരണം

അതേസമയം, ചികിത്സയിലായിരുന്ന 2279 പേര്‍ കൂടി രോഗമുക്തി നേടി.
കോവിഡ് 19: യുഎഇയില്‍ രോഗം ബാധിച്ച് ആറ് മരണം

അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് ആറ് പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 2113 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 2279 പേര്‍ കൂടി രോഗമുക്തി നേടി.

24 മണിക്കൂറിനിടെ നടത്തിയ 2,60,445 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 4,70,136 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,54,600 പേരാണ് ഇതുവരെ രോഗമുക്തരായത്. 1510 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. നിലവില്‍ 14,026 രോഗികളാണ് യുഎഇയിലുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com