യുഎഇയില്‍ 3,236 പേര്‍ക്ക് കോവിഡ്

24 മണിക്കൂറിനിടെ 14 പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ 3,236 പേര്‍ക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,634 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ 3,55,131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,40,365 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,93,163 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 1,041 മരണങ്ങള്‍ ഇതുവരെ സംഭവിച്ചു. നിലവില്‍ 13,725 കോവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 2.84 കോടിയിലധികം കൊവിഡ് പരിശോധനകളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടത്തിയിട്ടുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com