യുഎഇയില്‍ 3005 പേര്‍ക്ക് കോവിഡ്

24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്
യുഎഇയില്‍ 3005 പേര്‍ക്ക് കോവിഡ്
Antonio Calanni

അബുദാബി: യുഎഇയില്‍ 3005 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ചികിത്സയിലായിരുന്ന 3515 പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,75,284 പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ യുഎഇയില്‍ 2.96 കോടിയിലധികം കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,75,535 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 3,66,567 പേരാണ് ഇതിനോടകം രോഗമുക്തരായത്. ആകെ 1,145 കോവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 7823 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com