യുഎഇയില്‍ 2798 പേര്‍ക്ക് കോവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ ഒന്‍പത് പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ 2798 പേര്‍ക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ 2798 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ ഒന്‍പത് പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു.

1,48,587 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,29,293 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,09,692 പേരാണ് ഇതിനോടകം രോഗമുക്തരായത്. 930 മരണങ്ങള്‍ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 18,671 രോഗബാധിതരുണ്ട് യുഎഇയില്‍. 2.7 കോടി കോവിഡ് പരിശോധനകളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടത്തിയിട്ടുള്ളത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com