യുഎഇയില്‍ 2742 പേര്‍ക്ക് കോവിഡ്

24 മണിക്കൂറിനിടെ 17 പേര്‍ വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ 2742 പേര്‍ക്ക് കോവിഡ്
Antonio Calanni

അബുദാബി: യുഎഇയില്‍ 2742 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 17 പേര്‍ വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,691 പേര്‍ രോഗമുക്തി നേടി.

2,35,797 കോവിഡ് പരിശോധനകളാണ് പുതിയതായി നടത്തിയത്. ഇതുവരെ 3.15 കോടിയിലധികം പരിശോധനകള്‍ യുഎഇയിലുടനീളം നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,02,205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,87,278 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ആകെ 1,286 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 13,641 കോവിഡ് രോഗികള്‍ യുഎഇയിലുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com