പ്രതിദിന കോവിഡ് കേസുകള്‍ രണ്ടായിരം കടന്ന് യുഎഇ

അതേസമയം, ചികിത്സയിലായിരുന്ന 1,842 പേര്‍ കൂടി രോഗമുക്തി നേടി.
പ്രതിദിന കോവിഡ് കേസുകള്‍ രണ്ടായിരം കടന്ന് യുഎഇ
Ahn Young-joon

അബുദാബി: യുഎഇയില്‍ ഇന്ന് 2,081 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,04,872 ആയി ഉയര്‍ന്നു. ഇവരില്‍ 4,86,920 പേരാണ് ഇതുവരെ രോഗമുക്തരായത്. 24 മണിക്കൂറിനിടെ നാല് പേരാണ് രോഗം ബാധിച്ച് മരിച്ചത്.

അതേസമയം, ചികിത്സയിലായിരുന്ന 1,842 പേര്‍ കൂടി രോഗമുക്തി നേടി. ഇന്നലെ നടത്തിയ 2,03,232 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് 1,565 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 16,387 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com