യുഎഇയില്‍ 2,013 പേര്‍ക്ക് കോവിഡ്

24 മണിക്കൂറിനിടെ രോഗം ബാധിച്ച് അഞ്ച് പേര്‍ കൂടി മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ 2,013 പേര്‍ക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ 2,013 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് അഞ്ച് പേര്‍ കൂടി മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,240 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,40,035 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 3.51 കോടിയിലധികം പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 4,38,638 പേര്‍ക്കാണ് യുഎഇയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 4,20,736 പേര്‍ ഇതിനോടകം രോഗമുക്തരായി. 1,433 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 16,469 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com