യുഎഇയില്‍ 1963 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

ഇതുവരെ 2,11,641 പേര്‍ക്ക് യുഎഇയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.
യുഎഇയില്‍ 1963 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ 1963 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ മൂന്ന് പേര്‍ വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 2081 പേര്‍ രോഗമുക്തി നേടി. ഇതുവരെ 2,11,641 പേര്‍ക്ക് യുഎഇയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 1,88,100 പേരും ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണസംഖ്യ 674 ആയി ഉയര്‍ന്നു. നിലവില്‍ 22,867 കോവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com