യുഎഇയില്‍ 1,856 പേര്‍ക്ക് കൂടി കോവിഡ്

രണ്ട് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
യുഎഇയില്‍ 1,856 പേര്‍ക്ക് കൂടി കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 1856 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,577 പേര്‍ രോഗമുക്തരായി. രണ്ട് മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുവരെ 2,09,678 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,86,019 പേരാണ് ഇതിനോടകം രോഗമുക്തരായത്. 671 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,163 കോവിഡ് പരിശോധനകളാണ് നടത്തിയത്. നിലവില്‍ 22,988 കോവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com