കോവിഡ്: യുഎഇയില്‍ രോഗം ബാധിച്ച് 18 മരണം

രാജ്യത്ത് 3,294 പേര്‍ക്ക് കൂടി ഇന്ന് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ്: യുഎഇയില്‍ രോഗം ബാധിച്ച് 18 മരണം

അബുദാബി: 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ച് 18 പേര്‍ മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 1073 ആയി ഉയര്‍ന്നു. രാജ്യത്ത് 3,294 പേര്‍ക്ക് കൂടി ഇന്ന് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.

1,71,667 കോവിഡ് പരിശോധനകളാണ് പുതിയതായി രാജ്യത്ത് നടത്തിയത്. ഇതുവരെ 2.88 കോടിയിലധികം കോവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിക്കഴിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 3,61,877 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,47,366 പേരാണ് ഇതിനോടകം രോഗമുക്തരായത്. നിലവില്‍ 13,438 കോവിഡ് രോഗികള്‍ രാജ്യത്തുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com