യുഎഇയില്‍ 1,759 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

24 മണിക്കൂറിനിടെ രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ 1,759 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന് 1,759 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 1,580 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,93,689 ആയി ഉയര്‍ന്നു.

ഇന്നലെ നടത്തിയ 1,60,390 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 5,12,497 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1,573 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 17,235 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com