യുഎഇയില്‍ 1,717 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം

ചികിത്സയിലായിരുന്ന 1,960 പേര്‍ രോഗമുക്തി നേടി.
യുഎഇയില്‍ 1,717 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം
Antonio Calanni

അബുദാബി: യുഎഇയില്‍ ഇന്ന് 1,717 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ അഞ്ച് പേരാണ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,960 പേര്‍ രോഗമുക്തി നേടി.

24 മണിക്കൂറിനിടെ നടത്തിയ 2,37,479 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 4,40,355 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,22,969 പേരും ഇതിനോടകം രോഗമുക്തരായി. ആകെ 1438 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. നിലവില്‍ 16,221 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. 3.53 കോടിയിലധികം കോവിഡ് പരിശോധനകളാണ് യുഎഇയില്‍ ഇതിനോടകം നടത്തിയിട്ടുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com