ഇസ്രായേൽ വിലക്ക് നീക്കി യുഎഇ
world

ഇസ്രായേൽ വിലക്ക് നീക്കി യുഎഇ

സമസ്​ത മേഖലകളിലും യുഎഇ - ഇസ്രയേല്‍ സഹകരണം പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ 1972ലെ ഫെഡറല്‍ ​നിയമം റദ്ദാക്കിയത്

News Desk

News Desk

ദുബൈ: വർഷങ്ങളായി സഹകരിക്കാതിരുന്ന രണ്ട് രാജ്യങ്ങൾ സഹകരണത്തിന്റെ പാതയിലേക്ക്. ഇസ്രയേലിന്​ വിലക്കേര്‍പ്പെടുത്തി 1972ല്‍ പുറപ്പെടുവിച്ച നിയമം യുഎഇ റദ്ദാക്കി. ഇത്​ സംബന്ധിച്ച ഉത്തരവ്​ യുഎഇ പ്രസിഡന്‍റ്​ ശൈഖ്​ ഖലീഫ ബിന്‍ സായിദ്​ ആല്‍ നഹ്​യാന്‍ പുറത്തിറക്കി.

സമസ്​ത മേഖലകളിലും യുഎഇ - ഇസ്രയേല്‍ സഹകരണം പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ 1972ലെ ഫെഡറല്‍ ​നിയമം റദ്ദാക്കിയത്​. ഇസ്രയേലികള്‍ക്കും കമ്പനികള്‍ക്കും ഇറക്കുമതിക്കും ഉല്‍പന്നങ്ങള്‍ക്കും ഏര്‍പെടുത്തിയിരുന്ന വിലക്കാണ്​ പിന്‍വലിച്ചത്​. ഇതോടെ, ഇസ്രയേലില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ യുഎഇയില്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും.

Anweshanam
www.anweshanam.com