ലിബിയ: അറബ്ക്കാര്യങ്ങളിൽ തുർക്കി ഇടപ്പെടരുതെന്ന് യുഎഇ
world

ലിബിയ: അറബ്ക്കാര്യങ്ങളിൽ തുർക്കി ഇടപ്പെടരുതെന്ന് യുഎഇ

ലിബിയൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യുഎഇ നടപടികളെ തുർക്കി വിമർശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

By News Desk

Published on :

ദുബൈ: അറബ് ആഭ്യന്തരകാര്യങ്ങളിൽ തുർക്കി ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) വിദേശകാര്യ സഹമന്ത്രി - ഇന്ന് (ആഗസ്ത് O1) റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ലിബിയൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യുഎഇ നടപടികളെ തുർക്കി വിമർശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോടുള്ളള പ്രതികരണമായിട്ടാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവന.

ട്രിപ്പോളി കയ്യടക്കിവച്ചിരിക്കുന്ന ജി എൻഎക്ക് സർവ്വ പിന്തുണയും നൽകുന്നത് തുർക്കിയാണ്. മറുപക്ഷമായ ലിബിയൻ നാഷണൽ ആർമിയെ പിന്തുണയ്ക്കുന്ന റഷ്യക്കും ഈജിപ്തിനുമൊപ്പം യുണൈറ്റഡ് അറബ് എമിറേറ്റ്സുമുണ്ട്.

ലിബിയൻ നാഷണൽ ആർമിയുടെ അധീനതയിലുള്ള എണ്ണ സമ്പുഷ്ഠ മേഖലയുൾപ്പെടുന്ന സയ്റത്ത് തുറമുഖ പട്ടണം പിടിച്ചെടുക്കുവാനുള്ള പോരാട്ടം ജിഎൻഎ ശക്തിപ്പെടുത്തിയിരിക്കുകയാണ്. സയ്റത്ത് - ജുഫറ മേഖലകൾ ജിഎൻഎയുടെ അധീനതയിലാകുംവരെ സൈനീക മുന്നേറ്റത്തിൽ നിന്ന് പിന്മാറ്റമില്ലെന്ന നിലപാടിലാണ് ഇസ്താംബൂൾ.

2011ൽ ഗദ്ദാഫിയുടെ പതനത്തെ തുടർന്ന് രാജ്യത്തിൻ്റെ അധികാര കിടമത്സരം ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറി. പടിഞ്ഞാറൻ ബാഹ്യശക്തികൾ പോരടിക്കുന്ന ആഭ്യന്തര വിമത നേതൃത്വങ്ങൾക്കായി പക്ഷംപിടിച്ചു. ഇതോടെ ലിബിയ വിഭജിക്കപ്പെട്ടു.

തലസ്ഥാനമായ ട്രിപ്പോളിയടക്കമുള്ള മേഖല പ്രധാനമന്തി ഫയ്സ് അൽ സറാ ജിൻ്റെ നേതൃത്വത്തിൽ രാജ്യാന്തര അംഗീകാരമുള്ള ഗവണ്മൻ്റ് ഓഫ് അക്കോഡി (ജിഎൻഎ )യുടെ അധീനതയിലായി. തുർക്കിയുടെ പിന്തുണയിലാണ് ജിഎൻഎ.

ഈജിപ്ത് - യുഎഇ - റഷ്യ രാഷ്ട്രങ്ങളുടെ പിന്തുണ ലിബിയൻ നാഷണൽ ആർമിക്ക്.

ജിഎൻഎ ആധിപത്യ ലിബിയൻ മേഖലയടക്കം കൂട്ടിചേർത്ത് മുൻ രൂപത്തിലുള്ള ഏകീകൃത ലിബിയയെന്നതാണ് ലിബിയൻ നാഷണൽ ആർമി കമാൻഡർ ഖലീഫ ഹഫ്തറിൻ്റെ ലക്ഷ്യം.

Anweshanam
www.anweshanam.com