യു​എ​ഇ​യു​ടെ ആദ്യ ചൊ​വ്വാ​ദൗ​ത്യം: വി​ക്ഷേ​പ​ണം വി​ജ​യ​ക​രം

'അല്‍ അമല്‍' എന്ന് പേരിട്ട പദ്ധതിയുടെ കൗണ്‍ഡൗണ്‍ അറബിയിലായിരുന്നു
യു​എ​ഇ​യു​ടെ ആദ്യ ചൊ​വ്വാ​ദൗ​ത്യം: വി​ക്ഷേ​പ​ണം വി​ജ​യ​ക​രം

ടോക്കിയോ: യു​എ​ഇ​യു​ടെ ആദ്യ ചൊവ്വാ പര്യവേഷണ പേടകം ഭൂമിയില്‍ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് ഉയര്‍ന്നു. ജ​പ്പാ​നി​ലെ ത​നെ​ഗാ​ഷി​മ സ്പേ​സ് സെ​ന്‍റ​റി​ല്‍ നി​ന്നും പുലര്‍ച്ചെ പ്രാദേശിക സമയം 06:58 (21.58 GMT)ന് വിക്ഷേപണം നടന്നതായി 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

വി​ക്ഷേ​പ​ണ​ത്തി​ന് ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം ലോ​ഞ്ച് വെ​ഹി​ക്കി​ളി​ല്‍ നി​ന്നും ഹോ​പ്പ് പ്രോ​ബ് വി​ജ​യ​ക​ര​മാ​യി വേ​ര്‍​പ്പെ​ടു​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു.

മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ പ്രോ​ബ് ടെ​ലി​കോം സം​വി​ധാ​നം സ​ജ്ജ​മാ​യി. ആ​ദ്യ സി​ഗ്ന​ല്‍ ദു​ബാ​യ് അ​ല്‍ ഖ​വ​നീ​ജി​ലെ മി​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ന് കൈ​മാ​റു​ക​യും ചെ​യ്തു. 1.3 ട​ണ്‍ ഭാ​ര​മാ​ണ് ഹോ​പ്പ് പ്രോ​ബി​നു​ള്ള​ത്. എ​ച്ച്‌-​ടു എ ​റോ​ക്ക​റ്റി​ലാ​യി​രു​ന്നു വി​ക്ഷേ​പ​ണം. 73.5 കോ​ടി ദി​ര്‍​ഹ​ത്തിന്‍റേ​താ​ണ് പ​ദ്ധ​തി.

'അല്‍ അമല്‍' എന്ന് പേരിട്ട പദ്ധതിയുടെ കൗണ്‍ഡൗണ്‍ അറബിയിലായിരുന്നു. 200 ദിവസത്തെ യാത്രയ്ക്കൊടുവില്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

പ്രധാനമായും മൂന്ന് ഘടകങ്ങളാണ് പേടകത്തിലുള്ളത്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസിലാക്കാനുള്ള ഇന്‍ഫ്രാറെഡ് സ്പെക്‌ട്രോമീറ്റര്‍, ഓസോണ്‍ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജര്‍, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിര്‍ണയിക്കാനുള്ള അള്‍ട്രാവയലറ്റ് സ്പെക്‌ട്രോ മീറ്റര്‍ എന്നിവയാണിത്.

യു.എ.ഇ രൂപം കൊണ്ടതിന്റെ 50-ാം വാര്‍ഷികമായ 2021ഫെബ്രുവരിയില്‍ ചുവന്നഗ്രഹമായ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുകയാണ് അമലിന്റെ ലക്ഷ്യം. യു.എ.ഇ ബഹിരാകാശ ഏജന്‍സിയായ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററാണ് പേടകം നിര്‍മിച്ചത്. യു.എ.ഇ ഇതുവരെ മൂന്ന് നിരീക്ഷണ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്.

Related Stories

Anweshanam
www.anweshanam.com